കേരളം

സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന് മരണം ; ദുരൂഹതയെന്ന് ബന്ധുക്കള്‍ ; ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം താനാളൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. താനാളൂര്‍ സ്വദേശി കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 നാണ് 85 വയസ്സുള്ള കുഞ്ഞിപ്പാത്തുമ്മ മരിച്ചത്. 

മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ്  പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ സന്നിഹിതരായിരുന്നു. 

നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന സ്ത്രീയായിരുന്നു കുഞ്ഞിപ്പാത്തുമ്മ. അവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല. ഇവരുടെ സ്വത്തുക്കള്‍ ഡിസംബര്‍ 29 ന് സഹോദരന് രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. 

പിറ്റേന്ന് പുലര്‍ച്ചെ കുഞ്ഞിപ്പാത്തുമ്മ മരിച്ചു. ഈ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് മറ്റു ബന്ധുക്കള്‍ രംഗത്തെത്തിയത്. സ്വത്തു തട്ടിയെടുത്തശേഷം വൃദ്ധയെ അപായപ്പെടുത്തിയതാണോ എന്നാണ് ഇവര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്