കേരളം

സമരത്തിനായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടു, പിന്നാലെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി; ബഹളം, തര്‍ക്കം- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിനിടെ യാത്രക്കാരുടെ പ്രതിഷേധം. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടപ്പോള്‍, ഇതൊന്നുമറിയാതെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി. ഇതു വലിയ ശബ്ദ ബഹളത്തിനു കാരണമായി. ഇതിനിടെ സമരക്കാരില്‍ ചിലരുമായി യാത്രക്കാര്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. 

എറണാകുളം കലൂര്‍ ജങ്ഷനില്‍നിന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യു പകര്‍ത്തിയ വിഡിയോ: 

രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.

കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎന്‍എല്‍സി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എന്‍ടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എന്‍എല്‍സി, ടിയുസിസി, എന്‍ടിയുഐ, ജെടിയു സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത