കേരളം

യുവതി വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ, സംഭവം കുട്ടികൾ ട്യൂഷനു പോയ സമയത്ത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; യുവതിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ മഞ്ഞമൺകാലയിലാണ് സംഭവമുണ്ടായത്.  പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ലിജി ജോണാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. 

കുട്ടികൾ ട്യൂഷനു പോയ സമയത്താണ് മരണം നടന്നത്. ആ സമയംത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. ലിജിയുടെ ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്. പുനലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ