കേരളം

പൂജാസമയത്ത് പ്രവേശനം ഇല്ല; പ്രസാദം നേരിട്ട് നല്‍കില്ല;  ക്ഷേത്രങ്ങള്‍ക്ക് മാര്‍ഗരേഖയുമായി തിരുവിതാംകൂര്‍ ദേവസ്വം ബേര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ക്കും ഭക്തര്‍ക്കും മാര്‍ഗരേഖയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൂജാസമയത്ത് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പ്രസാദം നേരിട്ട് നല്‍കില്ല.  എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് മുകളിലുള്ളയിടങ്ങളില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാര്‍ഗരേഖയില്‍ പറയുന്നു. ഗുരുവായൂരില്‍ നാളെ മുതല്‍ 300 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. ാഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ്് ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്്. കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരേ സമയം 15 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്