കേരളം

'ഇടതുപക്ഷക്കാരനായിട്ടും നീതി കിട്ടിയില്ല' ; മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തില്ല ; ഡോക്ടര്‍ രാജിവെക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു രാജിവെക്കുന്നു.  40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രദേശിക സി പി എം നേതാവായിരുന്നു രാഹുല്‍ മാത്യു.  ഇടതുപക്ഷക്കാരനായിട്ടു പോലും നീതി കിട്ടിയില്ലെന്നും താന്‍ ചതിക്കപ്പെട്ടുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ കുറിച്ചു.
 

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. മെയ് മാസം പതിനാലിനാണ് സംഭവം നടന്നത്.

ഇടതുപക്ഷ അനുഭാവിയും പൊലീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ അഭിലാഷ് ചന്ദ്രന്‍ പല തവണ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന്  അഭിലാഷ് ചന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം