കേരളം

ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്ടോപ്പും എത്തിക്കും; ഉത്തരവിറക്കി സർക്കാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന അദിവാസി മേഖലയിലെ കുട്ടികൾക്കായി കംപ്യൂട്ടറും ലാപ്ടോപ്പും എത്തിക്കാൻ സർക്കാർ. സ്കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകള്‍ തിരിച്ചെടുത്ത് നൽകാനാണ് തീരുമാനം.  ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 

ഹൈടെക് പദ്ധതി പ്രകാരം നൽകിയ കംപ്യൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി കൈറ്റ്സിനെ ചുമതലപ്പെടുത്തി. ആദിവാസി മേഖലയിലെ പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടര്‍ സ്ഥാപിക്കുക. കുട്ടികൾക്ക് ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കോവിഡിനെ തുടർന്ന് ഓൺലൈൻ ക്ലാസ് നടപ്പാക്കി ഒരു വർഷം പിന്നിടുമ്പോഴും ആദിവാസി മേഖലയിലെ ഉൾപ്പടെ നിരവധി കുട്ടികൾ ഇപ്പോഴും പഠനസൗകര്യമില്ലാതെ ക്ലാസിന് പുറത്താണ്. 

കൊവിഡിൽ പഠനം ഡിജിറ്റലായതോടെ സംസ്ഥാനത്ത് ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ പലരും പഠനം ഉപേക്ഷിച്ച അവസ്ഥയിലാണ്. വയനാട് ആദിവാസി ഊരുകളിലെ കുട്ടികളിൽ 70 ശതമാനവും കഴിഞ്ഞ കൊല്ലം ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്തിട്ടില്ല. ഡിജിറ്റൽ സൗകര്യം ഇല്ലാത്തതും വീഡിയോ ക്ലാസുകളോടുള്ള താൽപര്യക്കുറവുമാണ് ഇവരെ ഇതില്‍ നിന്ന് അകറ്റുന്നത്. പഠനം പൂർണമായി ഉപേക്ഷിച്ച കുട്ടികളും ഊരുകളിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ