കേരളം

കിലോയ്ക്ക് 25രൂപ; ഇനി ചാണകവും വീട്ടിലെത്തും; മിൽമ ബ്രാന്റ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്​:  മിൽമ ഇനി ചാണകവും വീട്ടിലെത്തിക്കും. പാലും പാലിൽ നിന്നുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുമായിരുന്നു മിൽമ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്​. എന്നാൽ ചാണകത്തെ കൂടി ബ്രാൻഡ്​ ചെയ്​ത്​ മാർക്കറ്റിലെത്തിച്ച്​ കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ്​ മിൽമയുടെ ലക്ഷ്യം.

നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവർക്ക്​ ചാണകം എത്തിക്കുക എന്നതാണ്​ മിൽമ ലക്ഷ്യമിടുന്നത്​.
മട്ടുപ്പാവ്​ കൃഷിക്ക്​ മുതൽ വൻ​ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ്​ ചാണകം മാർക്കറ്റിലെത്തിക്കുക. മിൽമയുടെ സഹസ്ഥാപനങ്ങളി​ലൊന്നായ മലബാർ റൂറൽ ഡവലപ്​മെന്‍റ്​ ഫൗണ്ടേഷനാണ്​ ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്​കരിച്ചിരിക്കുന്നത്​.

പ്രാദേശിക ക്ഷീര സംഘങ്ങൾ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ്​ സംഭരിക്കുക. ഒരു കിലോക്ക്​ 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാർക്കറ്റിലെത്തിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പൈസസ്​ റിസർച്ചിന്​ വേണ്ടി ചാണകം നൽകുന്ന മിൽമ കൂടുതൽ സ്ഥാപനങ്ങൾക്ക്​ ചാണകം നൽകാനുള്ള അനുമതി സർക്കാറിനോട്​ തേടിയിട്ടുമുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ