കേരളം

സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്ളാറ്റിൽനിന്ന്അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂരിലെ ഫ്‌ളാറ്റില്‍നിന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തുവന്നത്. സ്പീക്കറുടെ പിഎ ആണെന്ന് അവകാശപ്പെട്ട് ജല അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ തട്ടിയെന്നായിരുന്നു യുവതി പറഞ്ഞത്. തുടര്‍ന്ന് സ്പീക്കര്‍ തന്നെ ഡിജിപിക്കു പരാതി നല്‍കുകയായിരുന്നു. 

മുണ്ടക്കയത്തും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. 2019ല്‍ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീണ്‍ അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോട്ടയം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു