കേരളം

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിനെടുക്കും, പ്രധാനമന്ത്രി സ്വീകരിച്ചതില്‍ സന്തോഷം: ആരോഗ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉടന്‍ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി വാക്സിന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താനും വാക്സിനെടുക്കും. പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പ്രക്രിയയില്‍ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാന്‍ നേരത്തെ തന്നെ തങ്ങള്‍ തയ്യാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങില്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്സിന്‍ സ്വീകരിക്കാതിരുന്നത്. 

വാക്സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്സിന്‍ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍