കേരളം

ജെഡിഎസിനും എല്‍ജെഡിക്കും നാല് സീറ്റുകള്‍; എന്‍സിപിക്ക് മൂന്ന് സീറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജെഡിഎസിനും എല്‍ജെഡിക്കും നാല് വീതം സീറ്റുകള്‍ നല്‍കാന്‍ ധാരണ.  കോവളം, തിരുവല്ല, ചിറ്റൂര്‍, അങ്കമാലി സീറ്റുകളാണ് ജെഡിഎസിന് നല്‍കുക. അവരുടെ സിറ്റിങ് സീറ്റായ വടകര മണ്ഡലം എല്‍ജെഡിക്ക് നല്‍കാനാണ് ധാരണ. വടകര സീറ്റ് പിടിച്ചെടുത്തതില്‍ ജെഡിഎസ് നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്.

എല്‍ജെഡിക്ക് കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകളും തെക്കന്‍ കേരളത്തില്‍ ഒരു സീറ്റും നല്‍കാനാണ് ധാരണയായത്. എല്‍ജെഡിക്ക് നല്‍കിയ മൂന്ന് സീറ്റുകളും കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങളാണ്. 

എന്‍സിപിക്ക് മൂന്ന് സീറ്റുകള്‍ നല്‍കും. എലത്തൂരോ,  കുട്ടനാട് സീറ്റുകളില്‍ ഏതെങ്കിലും ഒന്നുവച്ചുമാറണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എലത്തൂര്‍ എന്‍സിപിക്ക് നല്‍കി കുട്ടനാട് സീറ്റ് സിപിഎമ്മിന് നല്‍കിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്