കേരളം

അടുക്കളയുടെ ഉത്തരത്തില്‍ ഇരുപ്പുറപ്പിച്ച് രാജവെമ്പാല; ഏറെ പണിപ്പെട്ട് വനപാലകര്‍ 

സമകാലിക മലയാളം ഡെസ്ക്

കുട്ടമ്പുഴ: അടുക്കളയുടെ ഉത്തരത്തിൽ കയറി ഇരിപ്പുറപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. വാടാട്ടുപാറ മീരാൻസിറ്റിക്കു സമീപം വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ രാജവെമ്പാലയെയാണ് വനപാലകർ പിടികൂടിയത്. 

ഞായറാഴ്ച രാവിലെയാണു വീട്ടുടമ അടുക്കളയുടെ ഉത്തരത്തിൽ പാമ്പിനെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച പാമ്പിനെ ഉച്ചയോടെ കോടനാട് നിന്നു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സാബുവിന്റെ നേതൃത്വത്തിലെ വനപാലകർ പിടികൂടി. ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് പാമ്പിനെ പിടിക്കാനായത്. സാബുവിന്റെ പിടിയിൽ നിന്ന് പലവട്ടം പാമ്പ് കുതറി മാറിയിരുന്നു. 

14 അടി നീളമുള്ള ആൺ രാജവെമ്പാലയ്ക്കു 13 വയസ്സ് ഉണ്ട്. ഇതിനെ സ്വാഭാവിക ആവാസസ്ഥലത്തു തുറന്നുവിടുമെന്നും വനപാലകർ പറഞ്ഞു. അതേസമയം രാവിലെ ഒൻപതോടെ  കണ്ട പാമ്പിനെ പിടിക്കാൻ ഏറെ വൈകി ഉച്ചകഴിഞ്ഞു രണ്ടോടെ വനപാലകരെത്തിയതു അനാസ്ഥയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത