കേരളം

ആഴക്കടല്‍ കരാര്‍ : യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആഴക്കടല്‍ മല്‍സ്യബന്ധന ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, ഫിഷറീസ് മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ ഇന്ന് ആരംഭിക്കും. ആര്‍എസ്പി നേതാവ് ഷിബു ബേബിജോണാണ് തെക്കന്‍ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍. 

തെക്കന്‍ മേഖലാ ജാഥ പൊഴിയൂരില്‍ വൈകീട്ട് അഞ്ചിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെ തെക്കന്‍ മേഖലാജാഥ കടന്നുപോകും. 

ടിഎന്‍ പ്രതാപന്‍ എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്നലെ കാസര്‍കോട് കസബ കടപ്പുറത്ത് നിന്നും ആരംഭിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ജാഥ ആറിന് വൈപ്പിന്‍ ഞാറക്കല്‍ കടപ്പുറത്ത് സമാപിക്കും.

അയ്യായിരം കോടിയുടെ ആഴക്കടല്‍ കരാര്‍ വഴി ഇടതുമുന്നണി തെരഞ്ഞെടുപ്പ് ചെലവിലേക്കായി കമ്മീഷന്‍ വാങ്ങിയെന്ന് വടക്കന്‍ മേഖലാ ജാഥ ക്യാപ്റ്റന്‍ ടി എന്‍ പ്രതാപന്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ കരാറിലുള്ള ജുഡീഷ്യല്‍ അന്വേഷണമാകും ആദ്യ കാബിനറ്റ് തീരുമെനമെന്നും പ്രതാപന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ