കേരളം

സീറ്റ് വിഭജന ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി മുന്നണികള്‍ ; യുഡിഎഫ്, എന്‍ഡിഎ യോഗങ്ങള്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ, സീറ്റ് വിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയകള്‍ മുന്നണികള്‍ ഊര്‍ജ്ജിതമാക്കി. യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം, പ്രകടനപത്രിക എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. 

സീറ്റ് വിഭജനത്തില്‍ യുഡിഎഫ് യോഗം അന്തിമ തീരുമാനം എടുത്തേക്കും. അതേസമയം 12 സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്നോക്കം പോയിട്ടുണ്ട്. എന്നാല്‍ ചങ്ങനാശ്ശേരി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കുന്നു. 

സീറ്റ് വിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗവും ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത് നാരായണ്‍ യോഗത്തില്‍ പങ്കെടുക്കും. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കുമേല്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ കാമരാജ് കോണ്‍ഗ്രസിന് അഞ്ചു മുതല്‍ ഏഴു വരെ സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ