കേരളം

കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല; വെല്ലുവിളിച്ച് തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് മന്ത്രി വെല്ലുവിളിച്ചു. എഫ്ബി പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. വിശദീകരണത്തിനായി മന്ത്രി വാര്‍ത്താ സമ്മേളനം നടത്തും. 

കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി. കിഫ്ബിയുടെ ബാങ്കിങ് പാര്‍ട്ണറായ ആക്‌സിസ് ഹോള്‍സെയില്‍ ബാങ്കിന്റെ മേധാവിക്കാണ് നോട്ടീസ് നല്‍കിയത്.

കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍