കേരളം

മൊയ്തീനും രവീന്ദ്രനാഥും വീണ്ടും ; അരുണന്‍ ഇല്ല ; തൃശൂരില്‍ സിപിഎമ്മിന്റെ സാധ്യതാ പട്ടിക

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മന്ത്രിമാരായ എ സി മൊയ്തീനെയും സി രവീന്ദ്രനാഥിനെയും വീണ്ടും നിര്‍ദേശിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ജില്ലയിലെ സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി. കുന്നംകുളത്ത് എ സി മൊയ്തീനെ വീണ്ടും പരിഗണിക്കണമെന്ന് ജില്ലാ നേതൃയോഗം നിര്‍ദേശിച്ചു.

പുതുക്കാട് - സി രവീന്ദ്രനാഥ്, മണലൂര്‍- മുരളി പെരുനെല്ലി, വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി/ എം കെ കണ്ണന്‍, ചാലക്കുടി - ബി ഡി ദേവസ്സി/ യുപി ജോസഫ് , ഗുരുവായൂര്‍- ബേബി ജോണ്‍/ കെ വി അബ്ദുള്‍ ഖാദര്‍, ചേലക്കര- യു പി പ്രദീപ്, ഇരിങ്ങാലക്കുട - കെ ആര്‍ വിജയ/ യുപി ജോസഫ് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. 

പുതുക്കാട് കെ കെ രാമചന്ദ്രന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഇരിങ്ങാലക്കുട എംഎല്‍എ അരുണന്‍ മാസ്റ്ററുടെ പേര് പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്നാണ് സൂചന. പകരം കെ ആര്‍ വിജയ, യുപി ജോസഫ് എന്നിവരെയാണ് പരിഗണിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്