കേരളം

ടിപി രാമകൃഷ്ണന്‍ വീണ്ടും ; ബാലുശേരിയില്‍ സച്ചിന്‍ ദേവ്, ബേപ്പൂരില്‍ മുഹമ്മദ് റിയാസ് ;  കോഴിക്കോട് സിപിഎം സാധ്യതാപട്ടിക

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ സാധ്യതാപട്ടികയായി. പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണനെ വീണ്ടും പരിഗണിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിര്‍ദേശിച്ചു. ബേപ്പൂരില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേരും ജില്ലാ നേതൃയോഗം നിര്‍ദേശിച്ചിട്ടുണ്ട്. 

കൊയിലാണ്ടി - കെ ദാസന്‍/ എം മെഹബൂബ്, ബാലുശ്ശേരി - കെ എന്‍ സച്ചിന്‍ ദേവ്, തിരുവമ്പാടി - ജോര്‍ജ് എം തോമസ് /ഗിരീഷ് ജോണ്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കുറ്റിയാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയാണ് സാധ്യതാ പട്ടികയിലുള്ളത്. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ / സംവിധായകന്‍ രഞ്ജിത്ത് എന്നിവരുടെ പേരുകളും പരിഗണിച്ചിട്ടുണ്ട്.

കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവ് നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. ഇതോടെ രഞ്ജിത്ത് മല്‍സരരംഗത്തു നിന്നും മാറിയേക്കുമെന്ന് സൂചനയുണ്ട്. 

മന്ത്രി ടി പി രാമകൃഷ്ണനും കെ ദാസനും മല്‍സരിക്കാന്‍ സിപിഎം സംസ്ഥാന സമിതി ടേം നിബന്ധനയില്‍ ഇളവ് നല്‍കേണ്ടതുണ്ട്. ഇളവ് അനുവദിച്ചില്ലെങ്കില്‍ പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി പി മോഹനനെയും കൊയിലാണ്ടിയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായ എം മെഹബൂബിനെയും പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400