കേരളം

നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്. 

എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം.കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി ട്വന്റിയുടെ കണക്കുകൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നി പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. കിഴക്കമ്പലത്ത് തുടര്‍ഭരണമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്