കേരളം

'അധികാരമില്ലാതെ ജീവിക്കാനാവാത്തവരുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണം ഇല്ലാതാക്കും'; പാലക്കാട്ടും കുറ്റ്യാടിയിലും പോസ്റ്റര്‍ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയ്‌ക്കെതിരേ പലയിടത്തും പോസ്റ്റര്‍ പ്രതിഷേധം. പാലക്കാട്ടും കുറ്റ്യാടിയിലുമാണ് വ്യാപകമായി നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാട് സിപിഎം ജില്ലാ കമ്മറ്റി  ഓഫീസിനും മന്ത്രി എകെ ബാലന്റെ വീടിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍

മണ്ഡലം കുടുംബസ്വത്താക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും.അധികാരമില്ലാതെ ജീവിക്കാനാവാത്തവരുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണം ഇല്ലാതാക്കും, രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററുകളില്‍ പറയുന്നു.

കുറ്റ്യാടി മണ്ഡലത്തില്‍ സിപിഎം നേതാവ് കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ചുവന്ന കുറ്റ്യാടിയുടെ ചുവന്ന കരുത്ത് ഞങ്ങളുടെ സ്ഥാനാര്‍ഥി കെപി കുഞ്ഞമ്മദ് എന്നാണ് പോസ്റ്ററുകളില്‍ ഉള്ളത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ