കേരളം

പ്രതിഷേധ പ്രകടനം നടത്തിയത് പാർട്ടി പ്രവർത്തകർ തന്നെയെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയവർ പാർട്ടി പ്രവർത്തകരാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഎം കുറ്റ്യാടിയിൽ മത്സരിക്കണമെന്നത് പാർട്ടിപ്രവർത്തരുടെ പൊതുവികാരമാണെന്നും സ്വാഭാവിക പ്രതികരണമാണെന്നും മോഹനൻ പറഞ്ഞു. കേരളാ കോൺ​ഗ്രസിന് സീറ്റ് കൊടുക്കേണ്ടി വന്ന സാഹചര്യം പാർട്ടി പ്രവർത്തകരെ പറഞ്ഞു മനസിലാക്കുമെന്നും മോഹനൻ കൂട്ടിച്ചേർത്തു.

ഇന്ന് വൈകീട്ടാണ് കുറ്റ്യാടി മണ്ഡലത്തിൽ കെപി കുഞ്ഞമ്മദ്  കുട്ടിക്ക് സീറ്റ് നൽകാത്തതിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യപ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.  

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. നേരത്തെ ഈ ആവശ്യം ഉയര്‍ത്തി പോസ്റ്ററുകള്‍ പതിച്ചിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്