കേരളം

പറപ്പള്ളി വേണ്ട ; സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം എടുക്കാനായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും യോഗം ചേരും. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും യോഗം ചേരുന്നത്. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച യേശുദാസ് പറപ്പള്ളിയുടെ പേര് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. 

എറണാകുളത്ത് ലത്തീന്‍ സഭ സെക്രട്ടറി ഷാജി ജോര്‍ജിന്റെ പേരാണ് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. ഷാജിയുടെ പേരിന് അംഗീകാരം നല്‍കുന്നതിനായാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം വീണ്ടും ചേരുന്നത്. സര്‍ക്കാരുമായി ഇടഞ്ഞ ലത്തീന്‍ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഭയുടെ വക്താവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കളമശ്ശേരി, തൃക്കാക്കര, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മാറില്ലെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍