കേരളം

കയ്പമംഗലം വേണ്ട, അമ്പലപ്പുഴ വേണം ; എന്‍ കെ പ്രേമചന്ദ്രന്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കയ്പമംഗലം സീറ്റ് വേണ്ടെന്നും പകരം അമ്പലപ്പുഴ വേണമെന്നും ആര്‍എസ്പി. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. യുഡിഎഫ് സീറ്റ് ചര്‍ച്ചയില്‍ കയ്‌പേറിയ കയ്പമംഗലം വേണ്ടെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞിരുന്നു.

യുഡിഎഫില്‍ ആര്‍എസ്പിക്ക് അഞ്ചു സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ചവറ, ഇരവിപുരം, കുന്നത്തൂര്‍, ആറ്റിങ്ങല്‍, കയ്പമംഗലം എന്നിവയാണ് നല്‍കിയത്. ചവറയില്‍ ഷിബു ബേബിജോണിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. 

ഇരവിപുരത്ത് ബാബു ദിവാകരനെയും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റുകള്‍ വെച്ചുമാറുന്ന കാര്യത്തില്‍ തീരുമാനമായ ശേഷം ശേഷിക്കുന്ന രണ്ടു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് ആര്‍എസ്പി നേതൃയോഗത്തിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്