കേരളം

വായ്പയെടുത്ത് കടക്കെണിയിലായി, ആശ്വാസവുമായി ഭാ​ഗ്യദേവത എത്തി; വയോധികന് ഒരു കോടി 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വായ്പയെടുത്ത് ദുരിതത്തിലായ വയോധികന് ആശ്വാസമായി ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം. വീടു നിർമിക്കാൻ വായ്പയെടുത്ത് കടക്കെണിയിലായ മാള പള്ളിപ്പുറം സ്വദേശി അബ്ദുൽ ഖാദറിനാണ് (65) ഒരു കോടി രൂപ ലോട്ടറിയടിച്ചത്. ഏഴിനു നറുക്കെടുത്ത ലോട്ടറിയാണ് ഖാദറിനെ തേടിയെത്തിയത്. 

മാള ജുമാ പള്ളിക്കു സമീപം സലൂൺ നടത്തുകയാണ് ഇദ്ദേഹം. ലോട്ടറി ടിക്കറ്റിന് 50 പൈസ ആയിരുന്ന കാലം മുതൽ ലോട്ടറി എടുക്കുന്നത് പതിവാക്കിയ ഖാദറിന് ആദ്യമായാണ് ഭാ​ഗ്യമടിച്ചത്. ലോട്ടറി എടുക്കാൻ ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ടെങ്കിലും ചെറിയ സമ്മാനങ്ങളേ അടിച്ചിട്ടുള്ളൂ. കടം തീർത്ത് സന്തോഷത്തോടെ ജീവിക്കണമെന്നാണ് ഇപ്പോൾ ഖാദറിന്റെ ആ​ഗ്രഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത