കേരളം

ഷാഫി പറമ്പില്‍ പട്ടാമ്പിയിലേക്ക് ?; പാലക്കാട് എ വി ഗോപിനാഥും പട്ടികയില്‍ ; കെ സി ജോസഫ് കാഞ്ഞിരപ്പള്ളിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. പാലക്കാട് മണ്ഡലത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ മാറ്റിയേക്കുമെന്നാണ് സൂചന. ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. പാലക്കാട് സാധ്യതാ പട്ടികയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന എ വി ഗോപിനാഥിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇരിക്കൂറില്‍ നിന്നും ഒഴിഞ്ഞ മുതിര്‍ന്ന നേതാവ് കെ സി ജോസഫിനെ കാഞ്ഞിരപ്പള്ളിയില്‍ പരിഗണിക്കുന്നുണ്ട്. കെ സി ജോസഫിന് ഇനി അവസരം കൊടുക്കരുതെന്നും യുവാക്കളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തു നല്‍കിയിരുന്നു. ചാലക്കുടിയില്‍ ഷിബു വാലപ്പന്റെ പേരിനാണ് മുന്‍തൂക്കം. 

തൃശൂരില്‍ പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി. ടി എന്‍ പ്രതാപന്‍ എംപി പത്മജയുടെ പേര് നിര്‍ദേശിച്ചു. നിലമ്പൂരില്‍ വി വി പ്രകാശ്, വി എസ് ജോയ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോന്നിയില്‍ റോബിന്‍ പീറ്ററിന്റെ പേര് അടൂര്‍ പ്രകാശ് എംപി നിര്‍ദേശിച്ചു. റോബിന്‍ പീറ്ററിനെതിരെ പ്രാദേശികമായ എതിര്‍പ്പുണ്ട്. 

തൃപ്പൂണിത്തുറയില്‍ മുന്‍മന്ത്രി കെ ബാബുവിന്റെ പേരാണ് പരിഗണനയിലുള്ളത്. കൊച്ചിയില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി, മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കുന്നുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും നിര്‍ദേശിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കട്ടെ എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി