കേരളം

വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല സ്ഥാനാര്‍ത്ഥി ആയത് : ആര്‍ ബിന്ദു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല തനിക്ക് സിപിഎം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് എ ബിന്ദു. കഴിഞ്ഞ 30 വര്‍ഷമായി താന്‍ പൊതുരംഗത്തുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ആയതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന ആരോപണം പുരുഷാധിപത്യ ചിന്തയുടെ ഭാഗമാണെന്നും ബിന്ദു പറഞ്ഞു. 

പാര്‍ട്ടി എല്‍പ്പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. അതും പരമാവധി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. ജമീലയുടെയും തന്റെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം, സ്ത്രീകളെ വെറും ഭാര്യ മാത്രമായി കാണുന്ന പുരുഷാധിപത്യ ബോധത്തിന്റെ ഭാഗമായാണ് അങ്ങനെ വ്യാഖ്യാനിക്കുന്നത്. 

വിജയരാഘവന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താനും എസ്എഫ്‌ഐയിലുണ്ട്. സിറ്റിങ് എംഎല്‍എയെ മാറ്റി എന്നു പറയാനാവില്ല. പല പരിഗണനകളാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടി പരിഗണിക്കുനന്ത്. വനിത എന്ന നിലയിലാണ് തന്നെ ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഇരിങ്ങാലക്കുട തന്റെ ജന്മദേശമാണ്. എന്റെ കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇരിങ്ങാലക്കുടയിലുണ്ട്. ഈ ബന്ധങ്ങള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്ദു പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്