കേരളം

വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകള്‍; തുടയെല്ലുകള്‍ പൊട്ടിയത് മരണശേഷം; മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  ബാണാസുര വാളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ആന്തരികാവയവങ്ങളില്‍ വെടിയേറ്റതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനായിരുന്നു പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്.

ബപ്പന മലയുടെ മധ്യഭാഗത്ത് കാട്ടു പാതയോട് ചേര്‍ന്നാണ് വേല്‍മുരുകന്റെ മൃതദേഹം ഉണ്ടായിരുന്നത്. ആദ്യം മാവോയിസ്റ്റ് സംഘം വെടിവച്ചെന്നും തിരിച്ചടിയിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശിയായാണ് വേല്‍മുരുകന്‍. സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാന്‍ പ്രേരിപ്പിക്കുകയും ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും  സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയും ചെയ്തത് ഇയാളാണെന്നായിരുന്നു പൊലീസ് വാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം