കേരളം

തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിന്‍ ?; കെ ബാബുവിനെതിരെ ഐ ഗ്രൂപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിനിനെ മല്‍സരിപ്പിക്കുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നു. മണ്ഡലത്തിലേക്ക് സജീവമായി ഉയര്‍ന്നുകേട്ട മുന്‍ എംഎല്‍എ കെ ബാബുവിനെതിരെ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉയരുന്നത്. ബാബുവിനെ വീണ്ടും മല്‍സരിപ്പിച്ചാല്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. 

ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മറ്റു മണ്ഡലങ്ങളിലും പ്രതികൂലമായി പ്രതിഫലിക്കുമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. അഞ്ചുതവണ ബാബു നിയമസഭയിലേക്ക് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ സിപിഎമ്മിലെ എം സ്വരാജിനോടാണ് ബാബു പരാജയപ്പെട്ടത്. ഇത്തവണ ബാബുവിന് പകരം പുതിയൊരാള്‍ക്ക് അവസരം നല്‍കണമെന്നും വാദം ഉയരുന്നുണ്ട്. 

തൃപ്പൂണിത്തുറയില്‍ ബാബുവിന് സീറ്റ് നല്‍കുകയാണെങ്കില്‍ മൂവാറ്റുപുഴ  ജോസഫ് വാഴക്കനും നല്‍കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് സര്‍വേയുടെ പേരില്‍ വാഴക്കനെ മാറ്റനിര്‍ത്തുന്നതില്‍ ഐ ഗ്രൂപ്പ് അതൃപ്തി അറിയിച്ചു. മാത്യു കുഴല്‍നാടനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഹൈ്കമാന്‍ഡ് ആലോചനയുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ മുതിര്‍ന്ന നേതാവ് കെ സി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും കടുത്ത എതിര്‍പ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി