കേരളം

എസ്എസ്എല്‍സി പരീക്ഷ പുതിയ സമയക്രമം; 8 മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷം; 15 മുതല്‍ 29 വരെ രാവിലെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമമായി. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ നടക്കുക.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എപ്രില്‍ എട്ട് മുതല്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. 17ന് പരീക്ഷകള്‍ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്