കേരളം

ബിജെപിയെ ചെറുക്കാന്‍ കെല്‍പ്പുള്ളത് ഇടതുപക്ഷത്തിന്;കോണ്‍ഗ്രസ് വിറങ്ങലിച്ചു നില്‍ക്കുന്നു: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപി സര്‍ക്കാരിനെതിരെ പൊരുതാന്‍ രാജ്യത്ത് കെല്‍പ്പുള്ളത് ഇടതുപക്ഷത്തിനാണെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായി പ്രതികരിക്കാന്‍ പോലുമാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന് ശേഷമാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ പറയാന്‍ ധൈര്യം കിട്ടിയത്. ഇന്ധന വില വര്‍ധനവ് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും അഭിപ്രായം പറയാനാകാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുകയാണ്.-കോടിയേരി പറഞ്ഞു. 

വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് കൊടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫ് വന്നപ്പോള്‍ അദാനിയെ ഏല്‍പ്പിച്ചു. ഇടതുപക്ഷം കേരളത്തില്‍ ഉള്ളപ്പോള്‍ ഇത്തരം സ്ഥാപനം കയ്യടക്കാന്‍ ആകില്ലെന്ന് കോര്‍പറേറ്റുകള്‍ക്ക് മനസിലായി. അതാണ് അവര്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്''-കോടിയേരി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ