കേരളം

'കാക്ക മലര്‍ന്നു പറക്കുമോ?; മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി!'; പരി​​ഹാസവുമായി പികെ ശ്രീമതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗ് വനിതാ സ്ഥാനാർഥിയെ നിർത്തിയതിൽ പരിഹാസവുമായി സിപിഎം നേതാവ് പികെ ശ്രീമതി. 
കോഴിക്കോട് സൗത്തിലാണ്  വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദിനെ സ്ഥാനാർഥിയാക്കിയത്. 

1957 മുതല്‍ 21 വരെ മുസ്‍ലിം ലീഗിന് വനിതാ എംഎല്‍എ ഇല്ല. കാക്ക മലര്‍ന്നു പറക്കുമോ? മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി!- എന്നായിരുന്നു ശ്രീമതി ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കണമെന്നും അത് വിജയസാധ്യത കൂടുതലുള്ള സീറ്റിലായിരിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നൂര്‍ബിന റഷീദ് ജയിക്കുകയാണെങ്കില്‍ ഇത്തവണ, ലീഗിന്‍റെ ഒരു വനിതാ നേതാവ് ആദ്യമായി സഭ കാണും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി