കേരളം

അവധി ദിവസങ്ങളിലും വെള്ളക്കരം അടയ്ക്കാം, കൗണ്ടറുകൾ പ്രവർത്തിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാർച്ചിൽ അവധി ദിവസങ്ങളിലും വെള്ളക്കരമടയ്ക്കാം. ജല അതോറിറ്റിയുടെ പ്രതിദിന കളക്ഷൻ കൗണ്ടറുകളാണ് അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് സമയം. 

വാട്ടർ അതോറിറ്റിയുടെ ക്വിക് പേ വെബ്സൈറ്റ് മുഖേന ഓൺലൈനായും വെള്ളക്കരം അടയ്ക്കാനാകും. ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിക്കാനും വെബ് സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് ബില്ലുകൾ സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കും. ബിൽ തീയതി മുതൽ 30 ദിവസം വരെ ഭാരത് ബിൽ പേ സംവിധാനം വഴിയും, പേടിഎം, പൈസ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും അധികചാർജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും വെള്ളക്കരം അടയ്ക്കാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ