കേരളം

നേമത്ത് മുരളീധരന്‍?; ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ വിളിച്ചതായി കോണ്‍ഗ്രസ് നേതാവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. ഡല്‍ഹിക്ക് പോകുന്നതിന് തൊട്ടുമുന്‍പ് മാധ്യമങ്ങളെ കണ്ട മുരളീധരന്‍ നേമത്ത് മത്സരിക്കുമെന്ന സൂചന നല്‍കി. നേമത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുരളീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നേമം അത്ഭുതമാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കേയാണ് മുരളീധരന്റെ പ്രതികരണം. ഇന്നലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നി നേതാക്കള്‍ വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എംപിമാര്‍ക്ക് ഇളവ് നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കുക എന്ന് മുരളീധരന്‍ പറഞ്ഞു. നേമത്തേക്ക് പരിഗണിക്കുന്നതിനുള്ള ഒരു സൂചനയാകാമിതെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്ത് കോണ്‍ഗ്രസ് വിജയിക്കും. നേമം അത്ഭുതമാണ് എന്ന് പ്രചരിപ്പിക്കേണ്ടതില്ല. നേമത്ത് ബിജെപിക്ക് ഒരു കോട്ടയുമില്ല. വ്യക്തിപരമായ വോട്ടുകള്‍ കൊണ്ടാണ് ഒ രാജഗോപാല്‍ കഴിഞ്ഞ തവണ വിജയിച്ചത്. കഴിഞ്ഞ തവണ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കൊണ്ടാണ് കോണ്‍ഗ്രസ് തോറ്റതെന്നും മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ