കേരളം

കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു; പി മോഹന്‍രാജും രമണി പി നായരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ആറന്‍മുളയില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജ് പാര്‍ട്ടി പദവികള്‍ രാജിവച്ചു. 

കെപിസിസി സെക്രട്ടറി രമണി പി നായരും സ്ഥാനം രാജിവച്ചു. വാമനപുരം മണ്ഡലത്തില്‍ രമണിയെ പരിഗണിച്ചിരുന്നു.പിന്നീട് ആനാട് ജയന് സീറ്റ് നല്‍കുകയായിരുന്നു. ആറന്‍മുളയില്‍ കെ ശിവദാസന്‍ നായര്‍ക്കാണ് സീറ്റ് കൊടുത്തത്. 

വൈപ്പിനില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്താണ് ലതിക പ്രതിഷേധിച്ചത്. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് ലതിക മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നിഷേധിച്ചതിലൂടെ താന്‍ അപമാനിതയായെന്നും തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ വരെ നിയമസഭയിലെത്തിയെന്നും  ലതിക കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു