കേരളം

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്‌നവുമില്ല;പ്രതിഷേധിക്കേണ്ട സാഹചര്യമില്ലായിരുന്നു; ലതിക സുഭാഷിന് എതിരെ രമ്യ ഹരിദാസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സീറ്റ് നല്‍കാത്തതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് എതിരെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്‌നവുമില്ല. സ്ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ സാധിക്കില്ലെന്നും രമ്യ തൃശൂരില്‍ പറഞ്ഞു. 

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവാണ് എന്ന അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. 

ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമില്ലായിരുന്നു. എന്നാല്‍ അവര്‍ പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. ലതിക സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമ സൃഷ്ടികളാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്