കേരളം

ഒരു നേതാവും വിളിച്ചില്ല, പ്രവര്‍ത്തകരാണ് കൂടെ നിന്നത്; അവര്‍ പറയുന്നതു പോലെ ചെയ്യും: ലതിക സുഭാഷ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കണോയെന്ന കാര്യത്തില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം ആരാഞ്ഞു തീരുമാനമെടുക്കുമെന്ന്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ലതികാ സുഭാഷ്. കൂടെയുള്ള പ്രവര്‍ത്തകരുമായി ഇന്ന് ആശയവിനിമയം നടത്തുമെന്ന് ലതിക പറഞ്ഞു.

ഈ ദിവസങ്ങളിലൊന്നും ഒരു നേതാവും തന്നെ വിളിച്ചില്ല. പ്രവര്‍ത്തകരില്‍ ഒരുപാടു പേര്‍ വിളിച്ചു. നേതാക്കളാണ്, പ്രവര്‍ത്തകരാണ് കൂടെയുണ്ടാവുക എന്ന പാഠമാണ് ഇതില്‍നിന്നൊക്കെ പഠിച്ചത്. അവര്‍ പറയുന്നതിന് അനുസരിച്ച് തീരുമാനമെടുക്കും. വ്യക്തിപരമായ പല ദുഃഖങ്ങളിലും കൂടെ നിന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെന്ന് ലതിക പറഞ്ഞു. കണ്ണീരോടെയാണ് അവര്‍ മാധ്യമങ്ങളോടു സംസാരിച്ചത്. 

ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്‍ അല്ല താന്‍. എന്നാല്‍ പ്രവര്‍ത്തകര്‍ എന്തു പറയുന്നോ അതിന് അനുസരിച്ചു തീരുമാനമെടുക്കും. അനുനയത്തിനൊന്നും ഇനി സാധ്യതയില്ലെന്നു ലതിക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു