കേരളം

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു. 

മൂന്നു സെറ്റ് പത്രികയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. 12-ാം തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മല്‍സരിക്കുന്നത്. നേമം മണ്ഡലത്തിലേക്ക് ഉമ്മന്‍ചാണ്ടി ഇത്തവണ മാറുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. 

നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് ശേഷം നിയമസഭയിലേക്ക് നടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പാണിത്. 1970 ലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മല്‍സരിക്കുന്നത്. അന്ന് സിപിഎമ്മിലെ ഇ എം ജോര്‍ജിനെ 7288 വോട്ടിനാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്