കേരളം

സ്ഥാനാര്‍ത്ഥികളെ തൂക്കം നോക്കിയാണോ ശക്തനും ദുര്‍ബലനുമെന്ന് പറയുന്നത് ?: കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരന്‍. പാര്‍ട്ടി ഗ്രാമങ്ങളെ നേരിട്ടുകൊണ്ട് മല്‍സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായ തന്നെപ്പോലും തടഞ്ഞസ്ഥലമാണ്. പിന്നെ മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമ്പോള്‍ അതിന്റേതായ തടിമിടുക്കൊക്കെ വേണ്ടേ എന്ന് മുരളീധരന്‍ ചോദിച്ചു. 

കെ സുധാകരന്‍ തന്നെ മല്‍സരിക്കേണ്ട ആവശ്യമൊന്നുമില്ല. അല്ലാതെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. സുധാകരന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ ആരെയാണ് നിര്‍ത്തേണ്ടതെന്നൊക്കെ. അതൊക്കെ പരിഗണിച്ചുകൊണ്ടാകും തീരുമാനമെടുക്കുകയെന്ന് മുരളീധരന്‍ പറഞ്ഞു. 

സ്ഥാനാര്‍ത്ഥികളെ തൂക്കം നോക്കിയാണോ ശക്തനും ദുര്‍ബലനുമെന്ന് പറയുന്നത് ?. കൈപ്പത്തി തന്നെ ഏറ്റവും ശക്തമാണ്. പിന്നെ അതിനും മേലെ വേറെന്താണ് വേണ്ടതെന്ന് മുരളീധരന്‍ ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു