കേരളം

'സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള മാപ്പുപറച്ചിലാണിത്'; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ആലപ്പുഴ ജില്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥി പുന്നപ്ര - വയലാര്‍ മണ്ഡപത്തില്‍ ആദരവര്‍പ്പിയ്ക്കുമ്പോള്‍ ഇത്രനാള്‍ സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള  മാപ്പു പറച്ചില്‍കൂടെയാവുകയാണെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍. ഒരു വര്‍ഗ്ഗസമര വിരോധിയുടെ  വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങള്‍ കണക്കാക്കിയെങ്കില്‍, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ  ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തില്‍  നിങ്ങള്‍ക്ക് മറക്കാനാകാത്ത പാഠങ്ങള്‍ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യര്‍ നിങ്ങളെ തിരിച്ചയയ്ക്കുമെന്നും രശ്മിത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം: 

ആലപ്പുഴ ജില്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പുന്നപ്ര വയലാര്‍ മണ്ഡപത്തില്‍ ആദരവര്‍പ്പിയ്ക്കുമ്പോള്‍ ഇത്രനാള്‍ സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള  മാപ്പു പറച്ചില്‍കൂടെയാവുകയാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ദേശം ഒന്നടങ്കം പൊരുതുമ്പോള്‍ അതിനെ തോല്‍പ്പിയ്ക്കാനായി ബ്രിട്ടീഷ് പിന്‍തുണയുള്ള  രാജവംശത്തിന്റെ അധികാരത്തുടര്‍ച്ച ഉറപ്പിയ്ക്കാന്‍ ഒരു ദിവാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ കര്‍ഷകരും തൊഴിലാളികളും ഒരുമിച്ച് മുന്നിട്ടിറങ്ങി ' അമേരിയ്ക്കന്‍ മോഡല്‍ അറബിക്കടലില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തിയ സമരത്തിനു മുന്നിലാണ് ബ്രിട്ടീഷുകാരന്റെ ചിതറിച്ചില്ലാണ്ടാക്കുന്ന തന്ത്രത്തിന്റെ ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്. ജാലിയന്‍ വാലാബാഗിലുണ്ടായതിലധികം രക്തസാക്ഷികളുണ്ടായ സമരത്തിന് സ്വാതന്ത്ര്യ സമരമെന്ന ഔദ്യോഗിക അംഗീകാരം കിട്ടാതെ പോയത് അതിന്റെ അമരക്കാരും സമര പോരാളികളും കമ്മ്യൂണിസ്റ്റുകളായിരുന്നെന്ന ഒറ്റക്കാരണത്താലാണ്. പിന്നീട് 1997ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന അംഗീകാരത്തിന് പരിഗണിച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ്സ് കാരും ബി ജെ പി ക്കാരും ഒന്നുപോലെ ശബ്ദമുയര്‍ത്തി. എന്തിലും സുവര്‍ണ്ണാവസരം നോക്കുന്ന ബി ജെ പി നേതാവും നിലവില്‍ മിസ്സോറം ഗവര്‍ണ്ണറുമായ ശ്രീമാന്‍ ശ്രീധരന്‍ പിള്ള ഈ സമരത്തെ സ്വാതന്ത്ര്യ സമരമാക്കി പ്രഖ്യാപിച്ചാല്‍ അതിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞു  അതൊരു കമ്മ്യൂണിസ്റ്റ്  സമരമാണെന്ന നിലപാട് മാത്രമായിരുന്നു ബിജെപിയ്ക്ക് നാളിതുവരെ ഉണ്ടായിരുന്നത്.( ഇന്ത്യാ ടുഡേ, ചീ്.17, 1997)
അതു കൊണ്ട് തന്നെ പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ വണങ്ങിയ ബി ജെ പി സ്ഥാനാര്‍ഥി യോട്:
1. നാളിതുവരെ പുന്നപ്ര വയലാര്‍ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാര്‍ട്ടി തിരുത്തിയോ?
2. അങ്ങനെ തിരുത്തിയെങ്കില്‍, നാളിതുവരെ താങ്കളുടെ പാര്‍ട്ടി എടുത്ത തെറ്റായ നിലപാടിനും സ്വാതന്ത്രൃ സമരപെന്‍ഷന്‍ അതുമൂലം നിഷേധിയ്ക്കപ്പെട്ട അന്നത്തെ സമരപോരാളികളോടും താങ്കളും പാര്‍ട്ടിയും മാപ്പ് പറയുമോ?
3. അതോ,ഇതൊരു കമ്മ്യൂണിസ്റ്റ് സമര സ്മാരകമെന്ന ബോധ്യത്തില്‍ തന്നെയായിരുന്നോ സന്ദര്‍ശനം? 
4. എങ്കില്‍ ആ വര്‍ഗ്ഗ സമരത്തോടുള്ള  അതിലെ ഇങ്ക്വിലാബുകളോടുള്ള  ഐക്യദാര്‍ഢ്യമായി സന്ദര്‍ശനത്തെ കാണാന്‍ സാധിയ്ക്കുമോ?
ഇതൊന്നുമല്ലെങ്കില്‍ ... ഒരു വര്‍ഗ്ഗസമര വിരോധിയുടെ  വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങള്‍ കണക്കാക്കിയെങ്കില്‍, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ  ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തില്‍  നിങ്ങള്‍ക്ക് മറക്കാനാകാത്ത പാഠങ്ങള്‍ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യര്‍ നിങ്ങളെ തിരിച്ചയയ്ക്കും ബി ജെ പി ക്കാരാ....
ഇങ്ക്വിലാബ് സിന്ദാബാദ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി