കേരളം

20,000 വേണ്ടിടത്ത് 20 ലക്ഷം ഈടാക്കി; നഴ്‌സുമാരെ പറ്റിച്ച് തട്ടിയത് കോടികള്‍; ഏഴരക്കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുവൈത്തിലേക്ക്  അമിത തുക ഈടാക്കി നഴ്‌സുമാരെ റിക്രൂട്ട് ചെയത് മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ ഏഴരക്കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപനത്തിന്റെ ഉടമകളായ പിജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.

20,000 രൂപ മാത്രം ഈടാക്കി നിയമനം നടത്തേണ്ടിടത്ത് 20 ലക്ഷം രൂപ വരെ ഈടാക്കിയാണ് കേരളത്തിലെയും മറ്റിടങ്ങളിലെയും നഴ്‌സുമാരെ റിക്രൂട്ട് ചെയ്തത്. ഇത്തരത്തില്‍ ശേഖരിച്ച 205 കോടി രൂപ ഹവാലയായി കുവൈത്തില്‍ എത്തിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി നടപടി.

മുംബൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ സഹായത്തോടെയാണ് അമിത തുക ഈടാക്കിയത്. കുവൈത്തിലേക്ക് പോകാന്‍ ലക്ഷങ്ങള്‍ നല്‍കിയ നഴ്സുമാര്‍ നല്‍കിയ പരാതിയാണ് വന്‍തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ