കേരളം

ഇത് കിഫ്ബി സര്‍വേ, ജനവികാരത്തെ അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കിഫ്ബി സര്‍വേകളാണ് സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വേകള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.

ഇരുന്നൂറു കോടിയുടെ രൂപയുടെ പരസ്യമാണ് ഗവണ്‍മെന്റിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണ്. ഇത്  ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്ന് ചെന്നിത്തല പറഞ്ഞു. ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്‍മെന്റിന് ഒരു റേറ്റിങ്ങുമില്ല. അവര്‍ക്ക് മുന്നില്‍ ഗവണ്‍മെന്റിന്റെ റേറ്റിങ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിങ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. ഞങ്ങള്‍ ഈ സര്‍വേകളെ തള്ളിക്കളയുന്നു. ഇതില്‍ യുഡിഎഫിന് വിശ്വാസമില്ല. ഇത് ബോധപൂര്‍വം യുഡിംഎഫിനെ തകര്‍ക്കാനുള്ള ശ്രമമാണ്. ചെന്നിത്തല പറഞ്ഞു. 

സ്ഥാനാര്‍ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഗവണ്‍മെന്റിന്റെ പണക്കൊഴിപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഫിന് നേരിടേണ്ടിവരുന്നു. വന്ന എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം