കേരളം

അടുത്ത മാസം മുതല്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ; പട്ടികയില്‍ കേരളത്തിലെ അഞ്ച് തീവണ്ടികളും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ ഘട്ടം ഘട്ടമായി എക്‌സ്പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളുമുണ്ട്. 

കൊച്ചുവേളി- യോഗനഗരി-ഋഷികേശ് ട്രെയിന്‍ ഏപ്രില്‍ 16 മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും. കൊച്ചുവേളി- ബാനസവാടി-ഹംസഫര്‍ സ്‌പെഷല്‍ ഏപ്രില്‍ 10 മുതലും എറണമാകുളം - ബാനസവാടി വീക്ക്‌ലി സ്‌പെഷല്‍, കൊച്ചുവേളി-മുംബൈ കുര്‍ള ഗരീബ് രഥ് എന്നിവ ഏപ്രില്‍ 11 മുതലും പുതുച്ചേരി- മംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് ഏപ്രില്‍ 15 മുതലും സര്‍വീസ് പുനഃരാരംഭിക്കും. 

പഴയ കൊച്ചുവേളി- ഡെറാഡൂണ്‍ എക്‌സ്പ്രസ് ആണ് ഡെറാഡൂണ്‍ ഒഴിവാക്കി ഋഷികേശിലേക്ക് സര്‍വീസ് നടത്തുന്നത്. മുമ്പ് കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ ഇനി ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്