കേരളം

ഷമാ മുഹമ്മദിനും ഇരട്ട വോട്ട്; പിതാവിന്റെയും മാതാവിന്റെയും പേര് ചേര്‍ത്തു, ബോധപൂര്‍വ്വമെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ഇരട്ട വോട്ട് ആരോപണം അവരെ തന്നെ തിരിഞ്ഞു കൊത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ മണ്ഡലത്തിലെ 89ആം നമ്പര്‍ ബൂത്തില്‍ ഷമാ മുഹമ്മദിന് ഇരട്ടവോട്ടുണ്ട്. ഒരിടത്ത് പിതാവിന്റെ പേരാണ് കൊടുത്തത്. ഒരിടത്ത് മാതാവിന്റെ പേരും കൊടുത്തു. അത് ബോധപൂര്‍വ്വം ചെയ്ത കാര്യമാണ്. ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ഇരട്ട വോട്ട് വിവരം പുറത്തുകൊണ്ടുവരാന്‍ ചെന്നിത്തല ശ്രമിച്ചത്. അങ്ങനെയൊരു പരാതി കൊടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മാതാവിന്റെ ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങള്‍ പോലും പുറത്തുവന്നു എന്നും ജയരാജന്‍ പറഞ്ഞു. 

എന്നാല്‍ ആരോപണം നിഷേധിച്ച് ഷമ രംഗത്തെത്തി. തനിക്ക് രണ്ട് വോട്ടര്‍ ഐഡി ഇല്ലെന്നും സിപിഎം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നും ഷമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ