കേരളം

'തൃശൂർ പൂരം മുടങ്ങില്ല; സർക്കാർ തീരുമാനം അട്ടിമറിക്കാൻ അനുവദിക്കില്ല'- മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ  ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തൃശൂർ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം അട്ടിമറിക്കാൻ  ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എക്സിബിഷന് 200 പേർക്ക് മാത്രമെ അനുമതി നൽകൂവെന്ന തീരുമാനവും അനുവദിക്കില്ല- മന്ത്രി വ്യക്തമാക്കി. 

ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച്  എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള മന്ത്രിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം