കേരളം

കിടപ്പുമുറിയിൽ നിന്ന് ശബ്ദം, ഉണർന്നു നോക്കിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ; ഒരു രാത്രി ഉറങ്ങാതിരുന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; പാലക്കാട് കോപ്പത്തെ വീട്ടിലെ കിടക്കപ്പു മുറിയിലെ പായയിൽ മൂർഖൻ പാമ്പ്. എറയൂർ പയറിങ്കൽതൊടി മണികണ്ഠന്റെ വീട്ടിലാണ് രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാത്രിയിൽ പാമ്പിനെ കണ്ടതോടെ പേടിച്ച് ഒരു രാത്രി മുഴുവൻ കുടുംബം ഉറങ്ങാതെയിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മുറിക്കകത്തു നിന്ന് ശബ്ദം കേട്ട് ഉണർന്ന മണികണ്ഠൻ മുറിയിൽ ചെന്നപ്പോൾ കിടക്കപ്പായയിൽ ചുരുണ്ടുകൂടിയ നിലയിൽ പാമ്പ് കിടക്കുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഭീതിയിൽ കഴിഞ്ഞു. നേരം പുലർന്നു അയൽവാസികളെ വിവരം അറിയിച്ചു.  ഇവർ അറിയിച്ചതനുസരിച്ചു പുലർച്ചെ തന്നെ പാമ്പു പിടിത്തക്കാരൻ കൈപ്പുറം അബ്ബാസ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി