കേരളം

'പരസ്യമായി മാപ്പ് പറയുന്നു'; രാഹുല്‍ ഗാന്ധിക്ക് എതിരായ അശ്ലീല പരാമര്‍ശം പിന്‍വലിച്ച് ജോയിസ് ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ എംപി ജോയിസ് ജോര്‍ജ്. പരാമര്‍ശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോര്‍ജ് പ്രതികരിച്ചു. പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം. 

ഇടുക്കി ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്.

'പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിലേ രാഹുല്‍ ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാല്‍ പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞു നില്‍ക്കാനും കുനിഞ്ഞു നില്‍ക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്' എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.

ജോയിസിന് എതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ജോയിസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍