കേരളം

ഇന്നു മുതൽ പ്ലാറ്റ്ഫോം ടിക്കറ്റെടുക്കണം, പത്തു രൂപയായിരുന്ന ടിക്കറ്റ് വില 50ആയി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഒരു വർഷമായി നിർത്തിവച്ചിരുന്ന റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ തിരിച്ചുവന്നു. ഇന്നു മുതൽ സ്റ്റേഷനിൽ കയറാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കണം. പാലക്കാട് ഡിവിഷനിൽ മേയ് ഒന്നുമുതൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകും. ടിക്കറ്റ് നിരക്കിൽ വൻ വർധനവുമുണ്ടായി. പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നൽകണം. 

കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, യു.ടി.എസ്. ടിക്കറ്റ് നൽകാത്ത ചെറിയ സ്റ്റേഷനുകളിൽ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്റ്റേഷനുകളിൽ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം.

 തിരുവനന്തപുരം ഡിവിഷനിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നില്ല. കോവിഡ് കാരണമാണ് പ്ലാറ്റ് ഫോം ടിക്കറ്റുകൾ ഒരുവർഷമായി നിർത്തിവച്ചത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയാക്കി നേരത്തേ നൽകിത്തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍