കേരളം

'ഓക്‌സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം'; വ്യാജ വീഡിയോ പ്രചാരണത്തില്‍ വീഴരുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓക്‌സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജജയന്‍. അതെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ വ്യാജപ്രചരണങ്ങള്‍ ആരും തന്നെ പ്രചരിപ്പിക്കരുത്.കുടുങ്ങുകയുമരുത് എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതിനോടകം സംസാരിച്ചതാണ്. മാസ്‌ക്ധരിക്കുക എന്ന ഏറ്റവും പ്രധാന സുരക്ഷ എല്ലാവരും സ്വയം സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെഅക്കാര്യം ബോധവല്‍ക്കരിക്കാനും എല്ലാവരും തയ്യാറാവുക. അതുപോലെ വാല്‍വ് ഘടിപ്പിച്ച മാസ്‌കുകള്‍ ധരിക്കുന്നത് പരിപൂര്‍ണമായും ഒഴിവാക്കണം. എക്‌സ്ഹലേഷന്‍ വാല്‍വുള്ള മാസ്‌കുകള്‍ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എന്‍ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിനുമുകളില്‍ തുണി മാസ്‌കു ധരിക്കുകയോആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു