കേരളം

മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കൂടുതല്‍ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം.  55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 

കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി അമ്പലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു. 

3,945 പേര്‍ക്കാണ് കഴിഞ്ഞദിവസം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു