കേരളം

വ്യക്തിപരമായ പരാജയമായി കാണരുത്; ഇഎം അഗസ്തിയോട് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഉടുമ്പന്‍ ചോലയില്‍ എതിര്‍ സ്ഥാനാര്‍ഥി ഇഎം അഗസ്തി നല്ല മത്സരമാണ് കാഴചവച്ചതെന്ന് എംഎം മണി. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എംഎം മണി പറഞ്ഞു.

എംഎം മണിയോട് പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി വ്യക്തമാക്കിയിരുന്നു. നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര്‍ സ്ഥാനാര്‍ഥി ഇഎം അഗസ്തി. ഉടുമ്പന്‍ ചോലയില്‍ മന്ത്രി മണി വീണ്ടും ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഎം അഗസ്തി വെല്ലുവിളിച്ചിരുന്നു. 

മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചിരുന്നു. കേരളത്തില്‍ ചാനലുകളെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും അഗസ്തി ആരോപിച്ചിരുന്നു.


എംഎം മണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാവര്‍ക്കും നന്ദി.
എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം

നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര്‍ സ്ഥാനാര്‍ഥി ഇഎം അഗസ്തി. ഉടുമ്പന്‍ ചോലയില്‍ മന്ത്രി മണി വീണ്ടും ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഎം അഗസ്തി വെല്ലുവിളിച്ചിരുന്നു. 

മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചിരുന്നു. കേരളത്തില്‍ ചാനലുകളെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും അഗസ്തി ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ