കേരളം

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ത്തു, കടന്നുകൂടി; ഭൂരിപക്ഷം കുത്തനെ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി വിജയിച്ചു. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി എല്‍ഡിഎഫിന്റെ ജെയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. എന്നാല്‍ മുന്‍ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 

കഴിഞ്ഞ 50 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഉമ്മന്‍ ചാണ്ടി കഴിഞ്ഞതവണ 27,000ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്കി സി തോമസിനെ തന്നെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഇക്കുറി ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.

1970 മുതലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്യുന്നത്. കോട്ടയം ജില്ലയില്‍ പുതുപ്പള്ളിയും കോട്ടയം ഒഴികെ ബാക്കിയെല്ലായിടത്തും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കുതിപ്പാണ് ദൃശ്യമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'