കേരളം

ഗോ ബിജെപി ഗോ!; കേരളത്തില്‍ താമര വാടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇത്തവണ കേരളത്തില്‍ താമര വിരിഞ്ഞില്ല. കഴിഞ്ഞ തവണ ബിജെപി വിജയിച്ച നേമം മണ്ഡലം ഇക്കുറി സിപിഎം തിരിച്ചുപിടിച്ചു. 2300 വോട്ടിനാണ് വി ശിവന്‍കുട്ടിയുടെ വിജയം.

ശക്തമായ ത്രികോണമത്സരമാണ് നേമത്ത് നടന്നത്. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ മൂന്നാമതായി. 

ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും ബിജെപി രണ്ടാമതായി. ഈ ശ്രീധരനെ തോല്‍പ്പിച്ചാണ് ഷാഫിയുടെ വിജയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാമതായി. 

തൃശൂരാണ് ബിജെപിക്കു പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ രണ്ടാമതെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍